#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി
Dec 25, 2024 10:37 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി.

ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല.

ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും.

വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ് ലഭിച്ചത്.

#Questionpaperleak #Police #issue #lookoutnotice #prevent #MSSolutions #CEO #entering #foreign #countries

Next TV

Related Stories
#MTVasudevanNair | കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Dec 26, 2024 08:55 AM

#MTVasudevanNair | കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നൽകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ...

Read More >>
#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

Dec 26, 2024 08:19 AM

#MTVasudeavanNair | എം ടിയുടെ ഭൗതികദേഹം സ്വന്തം വീടായ 'സിതാര'യിൽ; ഇന്ന് വൈകിട്ട് വരെ പൊതുദർശനം

ഇന്ന് കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം...

Read More >>
#accident | സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

Dec 26, 2024 08:09 AM

#accident | സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം

സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു...

Read More >>
#Mtvasudevannair | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

Dec 26, 2024 07:41 AM

#Mtvasudevannair | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപക ദിനമായ ഡിസംബർ 28ന്...

Read More >>
Top Stories